Ravanaprabhu Re Release: ബോക്‌സ് ഓഫീസിൽ കാർത്തികേയന്റെ താണ്ഡവം; രണ്ടാംവരവിൽ രാവണപ്രഭു നേടിയത് കോടികൾ

നിഹാരിക കെ.എസ്

ഞായര്‍, 12 ഒക്‌ടോബര്‍ 2025 (14:19 IST)
24 വർഷങ്ങൾക്ക് ശേഷം മംഗലശ്ശേരി നീലകണ്ഠനും മകൻ എംഎൻ കാർത്തികേയനും വീണ്ടുമെത്തിയിരിക്കുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭു റീ റിലീസ് ചെയ്ത് രണ്ട് ദിവസം കഴിയുമ്പോൾ കോടികളാണ് സിനിമ ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. 
 
രാവണപ്രഭുവിന്റെ രണ്ടാം വരവ് ആഘോഷിക്കാനായി തിയേറ്ററുകളിലേക്ക് ആരാധകർ ഒഴുകിയെത്തുകയാണ്. ആദ്യ ദിവസം കേരളത്തിൽ നിന്നും ഏഴുപത് ലക്ഷത്തോളമാണ് രാവണപ്രഭു നേടിയത്. രണ്ട് ദിവസത്തിനുള്ളിൽ രാവണപ്രഭു കേരളത്തിൽ നിന്നും നേടിയിരിക്കുന്നത് 1.45 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ദിവസം നേടിയത് 70 ലക്ഷമായിരുന്നുവെങ്കിൽ രണ്ടാം നാളിൽ ഇത് 72 ലക്ഷമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 
 
ഇന്നലത്തെ കളക്ഷൻ കൂടി ചേരുമ്പോൾ രണ്ട് കോടി കടക്കുമെന്നാണ് കരുതപ്പെടുന്നത്. വരും ദിവസങ്ങളിലും ഇതേ പോലെ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് നേടാൻ സാധിക്കുമെന്നാണ് തിയേറ്റർ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമയുടെ നിർമാണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍