പഴയ വട്ടിനെയാണ് ഇപ്പോൾ ഡിപ്രഷൻ, മൂഡ് സ്വിങ്സ് എന്നൊക്കെ പറയുന്നത് എന്ന വിവാദപരാമർശത്തിൽ പ്രതികരിച്ച് നടി കൃഷ്ണപ്രഭ. പറഞ്ഞ കാര്യങ്ങൾ എല്ലാം ആളുകൾ മനസിലാക്കിയിട്ടില്ലെന്നും ഈ കോലാഹലം ഉണ്ടാക്കുന്നവർ തന്റെ അഭിമുഖം പൂർണമായും കണ്ടിട്ടില്ലെന്നും നടി പറഞ്ഞു.
ചിലർ റീച്ചിന് വേണ്ടി തന്റെ വീഡിയോ കീറിമുറിച്ച് പ്രചരിപ്പിക്കുന്നുണ്ടെന്നും പറഞ്ഞ കാര്യത്തിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും കൃഷ്ണപ്രഭ പ്രതികരിച്ചു. താൻ ശാസ്ത്രത്തെ തള്ളിപറഞ്ഞിട്ടില്ലെന്നും പല കാര്യങ്ങളിലും ഓവർ അഡിക്ഷൻ ആയതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നാണ് പറഞ്ഞതെന്നും കൃഷ്ണ പ്രഭ വാദിക്കുന്നു.
'പറഞ്ഞ കാര്യങ്ങൾ എല്ലാം ആളുകൾ മനസിലാക്കിയിട്ടില്ല, ഇപ്പോൾ ഈ കോലാഹലം ഉണ്ടാക്കുന്നവർ അഭിമുഖം മുഴുവൻ കണ്ടിട്ടില്ല. ആരും വെറുതെ ഇരിക്കരുതെന്നാണ് ഞാൻ പറഞ്ഞത്. മനുഷ്യന്റെ മനസ്സല്ലേ അത് പിന്നീട് ഓവർ തിങ്കിങ്ങും മൂഡ് സ്വിങ്ങ്സും ആകും.
ഈ ഡിപ്രഷൻ, ഓവർ തിങ്കിങ്, മൂഡ് സ്വിങ്സ് എന്നീ വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളെ ആയുള്ളൂ. ഞാൻ ശാസ്ത്രത്തെ ഒന്നും തള്ളിപറഞ്ഞിട്ടില്ല, പല കാര്യങ്ങളിലും ഓവർ അഡിക്ഷൻ ആയതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പ്രശ്നങ്ങളെ ഊതി പെരുപ്പിച്ച് വലുതാക്കരുത്. ചിലർ റീച്ചിന് വേണ്ടി ആ വീഡിയോ കീറിമുറിച്ച് പ്രചരിപ്പിക്കുന്നുണ്ട്. പറഞ്ഞ കാര്യത്തിൽ തെറ്റുണ്ടെന്ന് തോന്നിയിട്ടില്ല', കൃഷ്ണപ്രഭ പറഞ്ഞു.