പുഷ്പ കിരീടമോ? രശ്മിക മന്ദാനയുടെ പുതിയ ചിത്രങ്ങളും വൈറലാകുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 17 ഓഗസ്റ്റ് 2021 (17:01 IST)
ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇന്ത്യയിലൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ ചുരുക്കം ചില നടിമാരിലൊരാളാണ് രശ്മിക മന്ദാന. ബോളിവുഡിലും തന്റെ വരവ് അറിയിക്കാനുള്ള ഒരുക്കത്തിലാണ് നടി. കാര്‍ത്തിയുടെ സുല്‍ത്താനിലൂടെ തമിഴിലും രശ്മിക അരങ്ങേറ്റം കുറച്ചു കഴിഞ്ഞു ഇപോഴിതാ രശ്മിക മന്ദാന പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്.ഇഷ്ടപ്പെട്ട ഫോട്ടോകള്‍ തെരഞ്ഞെടുക്കാന്‍ ആരാധകരോട് ആവശ്യപ്പെട്ടുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rashmika Mandanna (@rashmika_mandanna)

പുഷ്പ കിരീടം ധരിച്ചതുപോലെയാണ് നടിയെ ഫോട്ടോകളില്‍ കാണാനാകുന്നത്. എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോയും പതിവുപോലെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.കിരിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക അഭിനയ ജീവിതം ആരംഭിച്ചത്.ഗുഡ് ബൈ ബോളിവുഡ് ചിത്രമാണ് നടിയുടെ ഇനി വരാനുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍