എത്ര തവണ സിഗരറ്റ് വലിച്ചിട്ടുണ്ട്? രശ്മിക മന്ദാനയുടെ മറുപടി ഇങ്ങനെ !

കെ ആര്‍ അനൂപ്

ബുധന്‍, 30 ജൂണ്‍ 2021 (17:02 IST)
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമായി മാറിയ ആളാണ് രശ്മിക മന്ദാന. നടിയുടെതായി ബോളിവുഡില്‍ രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. സുല്‍ത്താനിലൂടെ തമിഴിലും രശ്മിക അരങ്ങേറ്റം കുറിച്ചു. ആരാധകരുമായി തന്റെ വിശേഷങ്ങള്‍ എപ്പോഴും പങ്കുവെക്കാറുള്ള നടി അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കാറുണ്ട്. 
 
ജീവിതത്തില്‍ എത്ര തവണ സിഗരറ്റ് വലിച്ചിട്ടുണ്ടെന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്.സിഗരറ്റിനോട് തനിക്ക് വെറുപ്പാണ് എന്ന് രശ്മിക മന്ദാന പറഞ്ഞു. സിഗരറ്റ് വലിക്കുന്നവരുടെ അടുത്ത് നില്‍ക്കാന്‍ പോലും തനിക്ക് കഴിയില്ലെന്നും രശ്മിക മന്ദാന പറഞ്ഞു. 
 
കോവിഡ് കാലത്തും ഒരുപാട് ദൂരങ്ങള്‍ താണ്ടി, രശ്മികയെ ഒരു നോക്ക് കാണുവാനായി ആരാധകര്‍ നടിയുടെ വീട്ടിലേക്ക് എത്തുന്നുണ്ട്. ഇങ്ങനെ എത്തുന്ന തന്റെ പ്രിയപ്പെട്ട ആരാധകരോട് രശ്മികയ്ക്ക് ഒരു കാര്യമേ പറയാനുള്ളൂ.അങ്ങനെ ചെയ്യരുത് പ്ലീസ് എന്നാണ്. 'എനിക്ക് നിങ്ങളെ കാണാന്‍ കഴിയാത്തതില്‍ എനിക്ക് വിഷമം തോന്നുന്നു.ശരിക്കും ഒരു ദിവസം നിങ്ങളെ കാണാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'- രശ്മിക പറഞ്ഞു.
 
അല്ലു അര്‍ജുന്‍ - ഫഹദ് ഫാസില്‍ ചിത്രം പുഷ്പ ആണ് രശ്മികയുടെ അടുത്തതായി പുറത്തുവന്നിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാവുന്ന മിഷന്‍ മജ്നു,അമിതാഭ് ബച്ചനൊപ്പം ഗുഡ് ബൈ എന്നീ ബോളിവുഡ് ചിത്രങ്ങളും നടിക്ക് മുന്നിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍