ദീപിക പദുക്കോണിന്റെ 8 മണിക്കൂർ ഷിഫ്റ്റ് ആവശ്യപ്പെട്ടത് ഏറെ ചർച്ചയായിരുന്നു. ഇതിനെതിരെയായിരുന്നു കൂടുതൽ ആളുകളും നിലയുറപ്പിച്ചത്. എന്നാൽ, ദീപികയുടെ ആവശ്യം ന്യായമെന്ന നിലപാടാണ് രശ്‌മിക മന്ദാനയ്ക്കും ഉള്ളത്. അഭിനേതാക്കൾ മാത്രമല്ല സംവിധായകർ, ലൈറ്റ്മാൻമാർ, സംഗീതം അങ്ങനെ എല്ലാവർക്കും 9 മണി മുതൽ ആറ് മണി വരെ, അല്ലെങ്കിൽ അഞ്ച് മണി വരെ ഒരു സമയം അനുവദിക്കുക എന്നാണ് രശ്‌മിക ആവശ്യപ്പെടുന്നത്. 
	 
	താൻ അമിതമായി ജോലി ചെയ്യുന്നയാളാണ്, എന്നാൽ ആ നിർദേശം മറ്റാർക്കും നൽകില്ല എന്നാണ് രശ്മിക പറയുന്നത്. ഒരു സാധാരണ മനുഷ്യന് ചെയ്യാനാവുന്നതിനേക്കാൾ കൂടുതൽ ജോലി താൻ ഏറ്റെടുക്കാറുണ്ടെന്നും ഒരു കാര്യം ചെയ്യാനാവില്ലെന്ന് ടീംമംഗങ്ങളോട് പറയുന്നയാളല്ല താൻ എന്നാണ് രശ്മിക പറയുന്നത്.  
	 
	'ഞങ്ങൾക്ക് കുടുംബജീവിതത്തിൽ കൂടി ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഉറങ്ങേണ്ടതുണ്ട്. വ്യായാമം ചെയ്യേണ്ടതുണ്ട്. ചെറുപ്രായത്തിൽ ആരോഗ്യവും ഫിറ്റ്നസും ഉള്ളയാളായിരുന്നെങ്കിൽ എന്ന് ഞാൻ പിന്നീട് ഖേദിക്കരുത്', എന്നാണ് രശ്മിക പറയുന്നത്.