സിനിമ സ്റ്റൈലില്‍ ആഘോഷങ്ങള്‍ നടത്തുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല: രഞ്ജിനി
സിനിമ സ്റ്റൈലില്‍ ആഘോഷങ്ങള്‍ നടത്തുന്നതിലും വസ്ത്രം ധരിയ്ക്കുന്നതിലും തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്ന് പ്രമുഖ അവതാരക രഞ്ജിനി ഹരിദാസ്. ആഘോങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. സിനിമയുടെ പ്രചോദനം പലപ്പോഴും ആഘോഷങ്ങളില്‍ കടന്ന് കൂടിയിട്ടുണ്ടെന്നും രഞ്ജിനി പറഞ്ഞു.
നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകം കൊളെജ് വിദ്യാര്‍ഥികള്‍ക്കുണ്ടാകണമെന്നും അതിനുള്ള പ്രായം അവര്‍ക്ക് ആയിട്ടുണ്ടെന്നാണ് താന്‍ കരുതുന്നത് രഞ്ജിനി ഹരിദാസ് പറഞ്ഞു. ഓരോ കാലത്തേയും ആഘോഷങ്ങളില്‍ സിനിമകളുടെ സ്വാധീനം ഉണ്ടാകാറുണ്ട്.
പക്ഷേ അന്ന് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഇത്രത്തോളം വളര്‍ന്നിട്ടില്ലാത്തതിനാല്‍, ആഘോഷങ്ങള്‍ കെട്ടിഘോഷിയ്ക്കപ്പെട്ടില്ലെന്നും രഞ്ജിനി പറഞ്ഞു. കാമ്പസില്‍ ഉണ്ടായ അപകടം മനപൂര്‍വം ആിരിക്കില്ലെന്നും രഞ്ജിനി പറഞ്ഞു. അപകടം നടന്ന സമയം വിദ്യാര്‍ഥികള്‍ കള്ള് കുടിച്ചിട്ടാണോ വണ്ടി ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും എനിക്ക് അറിയില്ല. അങ്ങനെ ആണെങ്കില്‍ അത് തെറ്റാണ് രഞ്ജിനി വ്യക്തമാക്കി.