കേരള പൊലീസിനെ പരിഹസിച്ച് രാമലീലയുടെ സംവിധായകൻ

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (14:17 IST)
കേരള പൊലീസിനെ പരിഹസിച്ച് സംവിധായകൻ അരുൺ ഗോപി. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം ചോർ‌ന്നത് ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോഴാണെന്ന് പൊലീസ് അറിയിച്ചതുമായി ബന്ധപ്പെടുത്തിയാണ് അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
 
'സ്ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോൾ സൂക്ഷിക്കുക. ചോരാൻ സാധ്യതയുണ്ട്' എന്നായിരുന്നു സംവിധായകന്റെ കുറിപ്പ്. ദിലീപിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനു മുൻപേ അതിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയ സംഭവം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. 
 
പകർപ്പ് പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതാണെന്ന് കാണിച്ച് ദിലീപ് കോടതിയിൽ പരാതി നൽകിയിരുന്നു. എന്നാൽ, നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മാധ്യമങ്ങൾ ഇത് ചോർത്തിയതാണെന്നും പൊലീസ് നൽകിയതല്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article