പെണ്‍കുട്ടികള്‍ നിക്കറിട്ടാല്‍ ലെസ്ബിയന്‍ ആകും, ഹോര്‍മോണില്‍ മാറ്റമുണ്ടാകും; വീണ്ടും രജിത് കുമാര്‍

നിഹാരിക കെ എസ്
തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (11:16 IST)
ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് രജിത് കുമാര്‍. പിന്തിരിപ്പൻ ചിന്താഗതികൾ കൊണ്ട് നിരവധി വിവാദങ്ങളാണ് ഇദ്ദേഹം ഉണ്ടാക്കിയത്. സ്ത്രീവിരുദ്ധവും ശാസ്ത്ര വിരുദ്ധവുമായ പ്രസ്താവനകൾ നിരവധി ആരാധകരെയാണ് ഇയാൾ ഉണ്ടാക്കിയത്. ഇപ്പോഴിതാ കുട്ടിയുടെ ജനനത്തേയും ജെന്ററിനേയും ലൈംഗികതയേയും കുറിച്ചുള്ള ശാസ്ത്ര വിരുദ്ധ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് രജിത് കുമാര്‍. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രജിത് കുമാറിന്റെ പ്രതികരണം.
 
രജിത് കുമാറിന്റെ പ്രസ്താവന;
 
ആത്മാവിന്റെ ഗുണ നിലവാരം അനുസരിച്ച് ഗര്‍ഭപാത്രത്തെ തിരഞ്ഞെടുക്കും. ഗര്‍ഭപാത്രമുള്ള വ്യക്തിയുടെ ക്വാളിറ്റി അനുസരിച്ചുള്ള ഊര്‍ജ്ജമായിരിക്കും കുഞ്ഞിലേക്ക് പ്രവേശിക്കുക. ക്വാളിറ്റി എന്നത് പ്രധാനമാണ്. നമ്മുടെ ആന്തരികമായ ക്വാളിറ്റിയും, അകത്തേക്ക് പ്രവേശിക്കുന്ന ഉര്‍ജ്ജത്തിന്റെ ക്വാളിറ്റിയും. അത് നല്ലതായിരിക്കണമെങ്കില്‍ നമ്മുടെ ചിന്തകളും പ്രവര്‍ത്തികളും ക്വാളിറ്റിയുള്ളതായിരിക്കണം. ഇല്ലെങ്കില്‍ മക്കള്‍ക്ക് ജന്മം നല്‍കാനെ മാതാപിതാക്കള്‍ക്ക് സാധിക്കൂ.
 
അങ്ങനെ വന്നാല്‍ മക്കള്‍ വാഴത്തോട്ടത്തിലെ ആള്‍ക്കാരായി മാറും. തോന്നിയവാസികളാകും. മാതാപിതാക്കളെ ഗുരുവായൂരമ്പല നടയില്‍ കൊണ്ട് കളയും. മാതാപിതാക്കള്‍ക്ക് വേണ്ടി ജീവിക്കുന്നവരുമുണ്ട്. അതൊക്കെ കുടുംബത്തില്‍ നിന്നും കിട്ടുന്നതാണ്. ആദ്യം പാഠങ്ങള്‍ കുടംബത്തില്‍ നിന്നുമാണ് കിട്ടേണ്ടതാണ്. 
 
ബിഗ് ബോസിലെ ഇപ്പോൾ കഴിഞ്ഞ സീസണിലെ ഒരു പാരന്റ്‌സ് പറഞ്ഞത് അവള്‍ക്ക് ചെറുപ്പത്തിലേ നിക്കര്‍ വാങ്ങികൊടുത്ത്, നിക്കര്‍ ധരിപ്പിച്ച് ശീലിപ്പിച്ചു എന്നാണ്. വലുതായപ്പോള്‍ പാവടയും ബ്ലൗസും വാങ്ങി കൊടുത്തുവെങ്കിലും കൊച്ചിന് നിക്കര്‍ മതി. ജനിച്ച കൊച്ചല്ല നിക്കര്‍ വേണമെന്ന് പറഞ്ഞത്. അവര്‍ക്ക് ഷോര്‍ട്‌സ് വാങ്ങിക്കൊടുത്ത് വളര്‍ത്തിയത് മാതാപിതാക്കളാണ്. അങ്ങനെ നിക്കറിട്ട് വളര്‍ന്നതിനാലാണ് ആ പെണ്‍കുട്ടിയ്ക്ക് മറ്റൊരു പെണ്‍കുട്ടിയോട് ക്രഷ് തോന്നിയത്. ബിഗ് ബോസില്‍ നടന്ന സംഭവമാണിത്.
 
ചാന്തുപൊട്ട് എന്ന സിനിമയില്‍ ദിലീപിന്റെ വേഷം എങ്ങനെയുള്ളതായിരുന്നു. നമ്മളുടെ വേഷവും ചിന്തകളും നമ്മളുടെ ഓപ്പോസിറ്റ് ആളുടേത് ആകുമ്പോള്‍ നമ്മുടെ ഹോര്‍മോണില്‍ മാറ്റം വരും. നമ്മളുടെ ശരീരത്തില്‍ രണ്ട് ഹോര്‍മോണുകളുണ്ട്. സ്ത്രീയുടേയും പുരുഷന്റേയും. എന്നിലെ സ്‌ത്രൈണതയെയാണ് ഞാന്‍ ഡെവലപ് ചെയ്യാന്‍ ശ്രമിക്കുന്നതെങ്കില്‍ ഒറിജനലിന്റെ അളവ് കുറയുമെന്നും രജിത് കുമാര്‍ പറയുന്നുണ്ട്.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article