ഇൻസ്റ്റഗ്രാമിൽ വൈറലായി താരസുന്ദരിയുടെ അനിയത്തി !

ചിപ്പി പീലിപ്പോസ്
വെള്ളി, 11 ഒക്‌ടോബര്‍ 2019 (15:05 IST)
മലയാളികൾക്ക് സുപരിചിതയാണ് നടിയും മോഡലുമായ പേർളി മാണി. ബിഗ്‌ബോസിലൂടെ വന്ന് ശ്രീനിഷ് അരവിന്ദിനെ പ്രണയിച്ച് വിവാഹം കഴിച്ചതോടെയാണ് പേളിയുടെ സഹോദരി റേച്ചൽ മാണിയെ സോഷ്യൽ മീഡിയ ശ്രദ്ധിച്ച് തുടങ്ങിയത്. 
 
ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരം. പേര്‌ളിയെ സഹോദരി കടത്തി വെട്ടുമോ എന്ന സംശയത്തിലാണ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ കണ്ട ആരാധകര്‍ ചോദിക്കുന്നത്. റേച്ചല്‍ മാണി പങ്കു വയ്ക്കുന്ന ചിത്രങ്ങളൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ വളരെ പ്പെട്ടന്ന് വൈറലാകാറുണ്ട്. ഫാഷന്‍ ഡിസൈനറായ കക്ഷിയുടെ വസ്ത്രങ്ങളിലാണ് ആരാധകരുടെ കണ്ണുകള്‍ ഉടക്കാറ്.
 
ഈ അടുത്ത് പേര്‍ളിയുടെ ഒരു സാരിയിലുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. താരം പൂര്‍ണിമയെപ്പോലെ ഡിസൈനിങ് രംഗത്തേക്ക് കടന്നോ എന്നായിരുന്നു ആരാധകരുടെ സംശയം. റേച്ചലിന്റെ ഒപ്പം പേളിയും ആ മേഖലയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ പറയുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article