സാമൂഹ്യമാധ്യമമായ ഇൻസ്റ്റഗ്രാമിൽ നടൻ മാധവൻ ഒരു സെല്‍ഫി ഷെയര്‍ ചെയ്‍തു. ആ ചിത്രത്തിന് ഒരു ആരാധികയുടെ കമന്റ് ഇങ്ങനെയായിരുന്നു. പതിനെട്ടുകാരിയായ ഞാൻ താങ്കളെ വിവാഹം കഴിക്കണം എന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ. ആരാധികയുടെ ഈ കമന്റിന് മാധവന്റെ മറുപടിയുമെത്തി.
മാധവന്റെ വക ആദ്യം ഒരു ചിരിയായിരുന്നു. പിന്നെ, കൂടുതല്‍ മെച്ചപ്പെട്ട ഒരാളെ താങ്കള്‍ കണ്ടെത്തുമെന്നായിരുന്നു . ഐഎസ്ആര്‍ഒയിൽ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം പ്രമേയമാകുന്ന റോക്കട്രി: ദ നമ്പി ഇഫക്റ്റ് ആണ് മാധവൻ നായകനായി ഒരുങ്ങുന്ന പുതിയ സിനിമ.