കണ്ടുനിന്ന എല്ലാവരുടെയും മനസുനിറച്ചു ആ വിവാഹാഭ്യർത്ഥന, ദൃശ്യങ്ങൾ വൈറലായതോടെ കമിതാക്കൾ ക്രിമിനൽ കുറ്റത്തിന് ജയിലിലായി !

വ്യാഴം, 14 മാര്‍ച്ച് 2019 (15:18 IST)
ഇറാനിലെ ഒരു ഷോപിംഗ് മാളിൽ വച്ച് നടന്ന വിവാഹാഭ്യർത്ഥന ഇപ്പോൾ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. തന്റെ പ്രണയിനിയെ ജീവിതത്തിലേക്ക് മാളിലെ ജനക്കൂട്ടത്തിനിടയിൽ വച്ച് യുവാവ് കൂട്ടുവിളിച്ചു. പൂർണ സംതൃപ്തിയോടെ അവൾ ആ ക്ഷണം സ്വീകരിച്ചു. കണ്ടുനിന്നവരുടെ എല്ലാവരുടെയും ഉള്ള് നിറക്കുന്നതായിരുന്നു ആ രംഗം.
 
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ അക്റയിലുള്ള ഒരു ഷോപ്പിംഗ് മാളിലാണ് ഈ സംഭവം ഉണ്ടായത്. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവാഹാഭ്യർത്ഥനയുടെ ദൃശ്യങ്ങൾ തരംഗമായതോടെ കമിതാക്കളെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലാക്കിയിരിക്കുകയാണ്. ടെഹ്‌റൻ പൊലീസ്. വിവാഹാഭ്യർത്ഥന നടത്തി എന്നതാണ് ഇരുവരും ചെയ്ത ക്രിമിനൽ കുറ്റം. വിവാഹ അഭ്യർത്ഥന നടത്തുന്നത് ഇറാനിലെ നിയമ പ്രകാരം കുറ്റകരമാണ്. 
 
ക്രൂരമായ ഈ നിയമത്തെ ഇറാനിൽ ചോദ്യം ചെയ്യാനുമാകില്ല. ഇരുവരും ചെയ്തത് ക്രിമിനൽ കുറ്റമാണ് അതിൽ പ്രത്യേകം വിശദീകരണാം ഒന്നും നൽകേണ്ട കാര്യമില്ല എന്നായിരുന്നു അക്റ ഡെപ്യൂട്ടി പൊലീസ് ചീഫ് മുസ്തഫ നെറൂസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേ സമയം നടപടിക്കെതിരെ ഇറാനിൽ വലിയ പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞു. സംഭവത്തിനെതിരെ ടെഹ്‌റൻ ബാർ അസോസിയേഷൻ തന്നെ രംഗത്തുവന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍