വിജയ്‌യുടെ വീടിനു നേരെ ചെരിപ്പെറിഞ്ഞ് മലയാളി; മുന്നറിയിപ്പ് നൽകാനെന്ന് വാദം

നിഹാരിക കെ.എസ്
വ്യാഴം, 27 ഫെബ്രുവരി 2025 (10:35 IST)
ചെന്നൈ: തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ വീടിനുനേരേ മലയാളി യുവാവ് ചെരുപ്പ് എറിഞ്ഞു. ചെന്നൈ നീലാങ്കരയിലുള്ള വീടിന്റെ ഗേറ്റിനുമുകളിലൂടെ ഉള്ളിലേക്ക് ചെരിപ്പെറിയുകയായിരുന്നു. വിജയ് വീട്ടിൽ ഉള്ളപ്പോഴായിരുന്നു സംഭവം. ടി വി കെ വാർഷികാഘോഷത്തിന് ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.
 
മാനസികവിഭ്രാന്തിയുണ്ടെന്ന് കരുതപ്പെടുന്ന ഇയാളെ സുരക്ഷാജീവനക്കാർ ഓടിച്ചുവിട്ടു. പിന്നീട് മാധ്യമപ്രവർത്തകരെക്കണ്ട ഇയാൾ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്. മലപ്പുറം സ്വദേശിയാണെന്നും രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌ക്ക്‌ മുന്നറിയിപ്പുനൽകാനാണ് ഇവിടെയെത്തിയതെന്നും ഇദ്ദേഹം പറഞ്ഞു. ഇദ്ദേഹം പൊലീസ് പിടിയിലാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article