തിരെഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. വിജയ്യുടെ നീലാങ്കരയിലെ വസതിയില്‍ രണ്ടര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ നിയമസഭാ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
2026ലെ തമിഴ്നാട് നിയമസഭാ തിരെഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കാനാണ് തമിഴക വെട്രി കഴകത്തിന്റെ തീരുമാനം. ഡിഎംകെ, അണ്ണാഡിഎംകെ, ബിജെപി പാര്‍ട്ടികളുമായി സഖ്യമില്ലെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.