പൃഥ്വിരാജ് എന്ന നടന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിവസമാണ് ഇന്ന്. സംസ്ഥാനപുരസ്കാരത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മ മല്ലിക സുകുമാരന്‍. സിനിമ ഷൂട്ടിംഗ് തിരക്കുകളില്‍ ആയിരുന്നു മല്ലിക. പൃഥ്വിരാജിന് അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അവസാന പട്ടികയില്‍ പേരുണ്ടെന്നും പലരും പലരും പറഞ്ഞിരുന്നുവെന്ന് മല്ലിക പറയുന്നു. മകനെ അവാര്‍ഡ് കിട്ടാനായി പ്രാര്‍ത്ഥിച്ചിരുന്നുവെന്നും ആടുജീവിതത്തിലെ അഭിനയത്തിന് ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.