മൈ സ്റ്റോറി വീണ്ടും റിലീസ് ചെയ്യും, ഇത്തവണയെങ്കിലും രക്ഷപെടുമോ?

Webdunia
വെള്ളി, 27 ജൂലൈ 2018 (11:52 IST)
പൃഥ്വിരാജ്- പാർവതി ജോഡി ഒന്നിച്ച 'മൈ സ്‌റ്റോറി' വീണ്ടും റിലീസ് ചെയ്യുമെന്ന് സംവിധായിക റോഷ്നി ദിനകർ. സിനിമ കണ്ടവർ നല്ലതാണെന്ന് അഭിപ്രായം പറഞ്ഞുവെന്നും അതിനാലാണ് വീണ്ടും റിലീസ് ചെയ്യുന്നതെന്നും സംവിധായിക പറയുന്നു.
 
11 കോടി മുടക്കി രണ്ട്​ വർഷം കൊണ്ട്​ പൂർത്തിയാക്കിയ ചിത്രം ഒരുപാട്​ പ്രതിസന്ധികള്‍ക്കും വിവാദങ്ങൾക്കുമൊടുവിലാണ് തിയേറ്ററുകളിൽ എത്തിയത്. ‘മൈ സ്റ്റോറി’ക്കെതിരെ ആസൂത്രിതമായ ഓൺലൈൻ ആക്രമണം നടക്കുന്നതായും പ്രധാന അഭിനേതാക്കൾ സിനിമയുടെ പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്നും സംവിധായക അഭിപ്രായപ്പെട്ടിരുന്നു. 
 
‘ഓൺലൈനിൽ കൂടി അവർ പ്രമോട്ട് ചെയ്യാം എന്നുപറഞ്ഞു. എന്നാൽ അങ്ങനെ പോലും അവർ സഹകരിക്കുന്നില്ല. ഞാൻ ഇവർക്കായി പ്രത്യേക കരാർ ഒന്നും ഒപ്പിട്ടിട്ടില്ല. എനിക്ക് വേണ്ടത് മുഴുവന്‍ സിനിമാലോകത്തിന്റെയും പിന്തുണയാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും പാര്‍വതിയുടെയും പൃഥ്വിരാജിന്റെയും ഉള്‍പ്പെടെ സിനിമാ ഇന്‍ഡസ്ട്രിയുടെ മുഴുവന്‍ പിന്തുണയാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു സംവിധായിക പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article