കജോളിന്റെ നായകനായി പൃഥ്വിരാജ്,ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം

കെ ആര്‍ അനൂപ്
തിങ്കള്‍, 12 ജൂണ്‍ 2023 (09:06 IST)
പൃഥ്വിരാജ് ബോളിവുഡിലേക്ക്. കജോളിന്റെ നായകനായി നടന്‍ വേഷമിടും. സൈഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാകും ഇത്. കരണ്‍ ജോഹാര്‍ ഒരുക്കുന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം തുടങ്ങും.
 
കാശ്മീര്‍ തീവ്രവാദത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
 
അയ്യ, ഔറംഗസേബ്, നാം ഷബന തുടങ്ങിയ ബോളിവുഡ് സിനിമകളില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്.അക്ഷയ് കുമാറിന്റെ സെല്‍ഫി എന്ന സിനിമയുടെ സഹ നിര്‍മ്മാതായിരുന്നു പൃഥ്വിരാജ്.കരണ്‍ ജോഹര്‍ നിര്‍മ്മാണത്തില്‍ പങ്കാളിയായിരുന്നു.
 
 
ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചു വരുന്നു. അക്ഷയ് കുമാറും ജാക്കി ഷ്‌റോഫും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article