കമലിന്റെ പ്രസ്താവന വേദനാജനകം; സിനിമ കാണുന്നവര്‍ വിഡ്ഡികളല്ല: ഫാസില്‍

തിങ്കള്‍, 27 ജൂലൈ 2015 (20:03 IST)
പ്രേമം സിനിമ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് വിമര്‍ശിച്ച കമലിനെ വിമര്‍ശിച്ച് പ്രമുഖ സംവിധായകന്‍ ഫാസില്‍. സിനിമ കാണുന്നവര്‍ വിഡ്ഡികളല്ലെന്ന് കമല്‍ ചിന്തിക്കണമെന്നും ഇത്രയേറെ കഴിവുള്ള പുതുതലമുറയിലെ സംവിധായകരെ നിരുത്സാഹപ്പെടുത്തുകയാണ് കമല്‍ തന്‍റെ അഭിപ്രായത്തിലൂടെ ചെയ്തതതെന്നും ഫാസില്‍ മനോരമയോട് പറഞ്ഞു.

കമല്‍ പറഞ്ഞ രണ്ടു കാര്യങ്ങളാണ് എനിക്ക് ഒരു തരത്തിലും യോജിക്കാനാകില്ല. ക്ലാസ് മുറിയിൽ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കുമെന്ന് എന്ത് അര്‍ഥത്തിലാണ് കമല്‍ പറയുന്നത്. പിന്നെ അവര്‍ എങ്ങനെ സിനിമയെടുക്കമെന്ന് കൂടി അദ്ദേഹം പറഞ്ഞുതരട്ടെ ഫാസില്‍ പറഞ്ഞു.

 സിനിമയുടെ വ്യാജ സിഡി ഇറങ്ങുന്നത് ഇതാദ്യമല്ലെന്നും എന്നാല്‍ ഇതേക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നെന്നുമുള്ള കമലിന്റെ പ്രസ്താവന വേദനാജനകമാണെന്നും. ഒരു സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കമലിന്‍റെ അഭിപ്രായങ്ങളോട് ഒരുതരത്തിലും യോജിക്കുന്നില്ലെന്നും ഫാസില്‍ പറഞ്ഞു.  പ്രേമം സിനിമ സംവിധാനം ചെയ്ത അല്‍ഫോന്‍സ് പുത്രനെ അദ്ദേഹം പ്രശംസിക്കാനും ഫാസില്‍ മറന്നില്ല.

വെബ്ദുനിയ വായിക്കുക