പൊറോട്ട പ്രേമികളെ ഇത് കണ്ടോ? കല്യാണി പ്രിയദര്‍ശനെ പോലും അതിശയിപ്പിച്ച കാഴ്ച, കേരളത്തിലല്ല ഇത് ചെന്നൈയില്‍

കെ ആര്‍ അനൂപ്
ബുധന്‍, 3 ജനുവരി 2024 (12:51 IST)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയും വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം (Hridayam) ഇപ്പോഴും സിനിമ ആസ്വാദകരുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. മലയാളികളുടെ കാര്യമല്ല പറയും തമിഴ്‌നാട്ടിലും പ്രണവിന് ആരാധകരുണ്ട് (Pranav Mohanlal). ചെന്നൈയില്‍ നിന്നുള്ള ഒരു കാഴ്ച കല്യാണി പ്രിയദര്‍ശനെ (Kalyani Priyadarshan) പോലും അതിശയിപ്പിച്ചിരിക്കുകയാണ്.
 
ചെന്നൈയിലെ പൊറോട്ട ഡേറ്റ് എന്ന ഹോട്ടലിന്റെ ചുമരില്‍ വിവിധ തമിഴ് സിനിമയിലെ ശ്രദ്ധേയമായ രംഗങ്ങള്‍ വരച്ചിട്ടുണ്ട്, എന്നാല്‍ അവിടെ ചുമരില്‍ ഇടം നേടിയത് മലയാളത്തില്‍ നിന്നുള്ള ഹൃദയം സിനിമയിലെ ഒരു രംഗം മാത്രമാണ്. രണ്ടു മിനിറ്റില്‍ താഴെയുള്ള ഈ രംഗം പോലും തമിഴ്‌നാട്ടിലുള്ളവരെ പോലും സാധിച്ചു എന്നതാണ് കല്യാണി പ്രിയദര്‍ശന് സന്തോഷം നല്‍കിയത്. നടി ഈ പോസ്റ്റ് വിനീത് ശ്രീനിവാസിനെ ടാഗ് ചെയ്തുകൊണ്ട് പങ്കുവെച്ചിട്ടുണ്ട്. 
<

.@impranavlal & @kalyanipriyan,
There's a hotel called "Parotta Date" in Velachery (Chennai) that features various Tamil cinema parotta references on its walls. The surprising part is that #Hridayam's parotta reference, the only one from a Malayalam film, is also painted on the… pic.twitter.com/HpLQUlEuV0

— KARTHIK DP (@dp_karthik) January 2, 2024 >
2022 ജനുവരിയിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കി.8 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.ഞായറാഴ്ചകളില്‍ ഷോ ഇല്ലാഞ്ഞിട്ടും ധൈര്യത്തോടെ സിനിമ തിയേറ്ററുകളില്‍ തന്നെ എത്തിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. 
 
വിനീത് ശ്രീനിവാസന്റെയും നിര്‍മ്മാതാക്കളുടെയും ധൈര്യമാണ് 
റിലീസ് മാറാതെ ഹൃദയം തിയറ്ററില്‍ എത്തിച്ചത്. സ്വന്തം സിനിമയോടുള്ള വിശ്വാസമാണ് ആ തീരുമാനത്തിന് പിന്നില്‍.അതിനെല്ലാം ഉപരിയായി 'ഹൃദയം' തിയറ്ററുകളിലെത്തിക്കാന്‍ ധൈര്യം പകര്‍ന്നത് സുചിത്ര മോഹന്‍ലാലിനെന്ന് നിര്‍മ്മാതാവുമായ വിശാഖ് സുബ്രഹ്‌മണ്യം പറഞ്ഞിരുന്നു. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article