Ozler Movie Trailer: ഓസ്‌ലര്‍ ട്രെയ്‌ലറില്‍ മമ്മൂട്ടിയെ കാണിക്കുമോ? ത്രില്ലടിച്ച് ആരാധകര്‍

ബുധന്‍, 3 ജനുവരി 2024 (12:26 IST)
Jayaram in Ozler

Ozler Movie Trailer: ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്‌ലറിന്റെ ട്രെയ്‌ലര്‍ ഇന്ന് രാത്രി 7.30 ന് പുറത്തുവിടും. ജനുവരി 11 നാണ് ചിത്രത്തിന്റെ റിലീസ്. ട്രെയ്‌ലറില്‍ മമ്മൂട്ടിയേയും കാണിക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ വളരെ സുപ്രധാനമായ അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തുന്നുണ്ട്. ഇതുവരെ പോസ്റ്ററുകളില്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിയെ കാണിച്ചിട്ടില്ല. ട്രെയ്‌ലറിലും മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടാകില്ലെന്നാണ് വിവരം. 
 
സൂപ്പര്‍താരം മഹേഷ് ബാബുവായിരിക്കും സോഷ്യല്‍ മീഡിയ പേജിലൂടെ ട്രെയ്‌ലര്‍ റിലീസ് ചെയ്യുക. മെഡിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം അഭിനയിക്കുന്നത്. ഡോ.രണ്‍ധീര്‍ കൃഷ്ണനാണ് തിരക്കഥ. അരമണിക്കൂറില്‍ ഏറെ ദൈര്‍ഘ്യമുള്ള അതിഥി വേഷമാണ് മമ്മൂട്ടിയുടേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം, ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. നേരമ്പോക്ക് ബാനറില്‍ മിഥുന്‍ മാനുവലും ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍