18 കോടിക്ക് അടുത്ത്,'പിച്ചൈക്കാരന്‍ 2' കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
തിങ്കള്‍, 22 മെയ് 2023 (17:30 IST)
വിജയ് ആന്റണി നായകനായ 'പിച്ചൈക്കാരന്‍ 2' വെള്ളിയാഴ്ച മെയ് 19 ന് തിയേറ്ററുകളില്‍ എത്തി. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
 
 തമിഴിലും തെലുങ്കിലുമായി നിര്‍മ്മിച്ച ചിത്രം ആദ്യദിനം തന്നെ ആറുകോടി കളക്ഷന്‍ സ്വന്തമാക്കി. എന്നാല്‍ ശനിയാഴ്ച ആളെ കൂട്ടാന്‍ സിനിമയ്ക്ക് ആയില്ല. ഞായറാഴ്ച സിനിമ കാണുവാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് കണ്ടത്.മൂന്ന് ദിവസം കൊണ്ട് ചിത്രം 18 കോടിക്ക് അടുത്താണ് നേടിയത്.
 
വിജയ് ആന്റണി ആദ്യമായി രചന നിര്‍വഹിച്ച ചിത്രം കൂടിയാണിത്.വിജയ് ആന്റണി ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ നടന്‍ തന്നെ ചിത്രം നിര്‍മ്മിച്ചു.
 
മഹേന്ദ്രന്‍, മന്‍സൂര്‍ അലി ഖാന്‍, ഹരീഷ് പേരടി, ജോണ്‍ വിജയ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article