'എന്റെ ഹൃദയത്തിലെ റാണി'; ഷാഹിദ് കപൂറും ഭാര്യയുമായുള്ള റൊമാന്റിക്ക് ഫോട്ടോഷൂട്ട് വൈറല്‍ !

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (10:08 IST)
വിവാഹം കഴിഞ്ഞാല്‍ ഭാര്യമാരെ അഭിനയിക്കാന്‍ വിടാറില്ല. മലയാള സിനിമാ മേഖലയിലാണ് ഇത് കൂടൂതലായും കാണുന്നത്. എന്നാല്‍ അത്തരത്തിലുള്ളവര്‍ ബോളിവുഡ് സിനിമാക്കാരെ ഒന്ന് നോക്കണം. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് ഷാഹിദ് കപൂറും ഭാര്യ മിറയുമാണ്. ഹലോ എന്ന മാഗസിന്‍ കവറിന് വേണ്ടി ഫോട്ടോ ഷൂട്ട് നടത്തിയതാണ്. 
 
ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷാഹിദ് തന്നെയാണ് ഷെയര്‍ ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് 'എന്റെ ഹൃദയത്തിലെ റാണി' എന്നാണ് ഷാഹിദ് അടിക്കുറിപ്പ് കൊടുത്തത്. നിമിഷ നേരങ്ങള്‍ കൊണ്ടാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 
 
ഭാര്യയെ ഇത്രയും സെക്‌സിയായി കവര്‍ഷൂട്ടിന് അനുവദിയ്ക്കുന്ന എത്ര നായകന്മാരുണ്ട്. മിറ കപൂര്‍ ഒറ്റയ്ക്കുള്ള ഫോട്ടോകളും ഷാഹിദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഇതാദ്യമായാണ് ഷാഹിദ് കപൂര്‍ ഭാര്യയ്‌ക്കൊപ്പം ഒരു ഫോട്ടോഷൂട്ട് നടത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article