ഒടുവില്‍ സൗബിനെത്തേടി ആ ഭാഗ്യവുമെത്തി !

ബുധന്‍, 1 നവം‌ബര്‍ 2017 (15:05 IST)
നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളക്കരയുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൗബിന്‍ ഷാഹിര്‍. അഭിനയത്തിന് പുറമെ സംവിധാനം എന്ന മേഖലയില്‍ക്കൂടി കഴിവ് തെളിയിച്ച വ്യക്തിയാണ് സൌബിന്‍. ആദ്യമായി സംവിധാനം ചെയ്ത് പറവ വന്‍ തരംഗമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പറവയുടെ കെട്ടടങ്ങിയിട്ടില്ല. 
 
എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തയാണ് സൌബിന്‍ നായകനായി എത്തുന്നത്. നവാഗത സംവിധായകന്‍ സക്കരിയ സംവിധാനം ചെയുന്ന ചിത്രം ‘സിഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണത്.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ദുല്‍ഖര്‍ ചിത്രത്തിന് ശേഷം സൗബിന്‍ ചിത്രത്തിനായി ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിലൂടെ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് നിര്‍മ്മിക്കുക. പറവയില്‍ കേന്ദ്രകഥാപാത്രമായി തിളങ്ങിയ ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍