ബോക്‌സോഫീസ് കീഴടക്കി പേരൻപ്; നാലുദിനം പിന്നിടുമ്പോള്‍ കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (12:40 IST)
മമ്മൂട്ടി - റാം കൂട്ടുകെട്ടിലിറങ്ങിയ പേരൻപ് ജനമനസ്സ് മാത്രമല്ല ബോക്‌സോഫീസും കീഴടക്കുകയാണ്. പ്രദര്‍പ്പിച്ച ചലച്ചിത്രമേളകളില്‍ എല്ലായിടത്തും തന്നെ മികച്ച പ്രതികരണം കിട്ടിയ ചിത്രം തിയേറ്ററുകളിലെത്തിയപ്പോഴും മികച്ചതെന്ന അഭിപ്രായം തന്നെയാണ് സ്വന്തമാക്കുന്നത്. 
 
ചിത്രം നിറഞ്ഞ സദസ്സുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്. പുറത്തിറങ്ങി നാലു ദിനം പിന്നിടുമ്പോള്‍ ചിത്രം 10 കോടി രൂപയാണ് കളക്ഷന്‍ ഇനത്തില്‍ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
 
റിലീസായി ആദ്യദിനം തന്നെ മുതല്‍മുടക്ക് തിരിച്ചുപിടിച്ച പേരന്‍‌പ് കേരളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിക്കഴിഞ്ഞു. അസാമാന്യ അഭിനയമികവുമായാണ് മമ്മൂട്ടിയും സാധനയും എത്തിയത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി മാറുമെന്ന തരത്തിലുള്ള വിലയിരുത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു. സ്‌പെഷല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് പാപ്പയായതെന്ന് സാധന വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ സിനിമയുമായാണ് സാധനയെത്തിയത്

അനുബന്ധ വാര്‍ത്തകള്‍

Next Article