നാല് ദിവസം കൊണ്ട് 42 കോടി,'പത്തു തല'കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

തിങ്കള്‍, 3 ഏപ്രില്‍ 2023 (16:45 IST)
ചിമ്പു നായകനായി എത്തി 2023ല്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ്'പത്തു തല'. മാര്‍ച്ച് 30ന് പ്രദര്‍ശനത്തിനെത്തിയ സിനിമയ്ക്ക് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യ നാല് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
 ആദ്യ വാരാന്ത്യത്തില്‍ 42 കോടി നേടി ചിത്രം നേടി.ആദ്യ ദിനം 12.3 കോടി സ്വന്തമാക്കി.തമിഴ്നാട്ടില്‍ നിന്ന് ഏകദേശം 27 കോടി രൂപ നേടിയതായി റിപ്പോര്‍ട്ട്.
 
 നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍