ആദ്യ ഷോ പുലര്‍ച്ചെ അഞ്ചുമണിക്ക്,'പത്തു തല' നാളെയെത്തും

കെ ആര്‍ അനൂപ്

ബുധന്‍, 29 മാര്‍ച്ച് 2023 (15:07 IST)
ഒബെലി എന്‍ കൃഷ്ണ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'പത്തു തല'.
ചിമ്പു, ഗൗതം കാര്‍ത്തിക്, പ്രിയ ഭവാനി ശങ്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാര്‍ച്ച് 30ന് തിയേറ്ററുകളില്‍ എത്തും. കഴിഞ്ഞ ആഴ്ച അവസാനം തന്നെ സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നത്.
 
ആദ്യ ഷോ പുലര്‍ച്ചെ അഞ്ചുമണിക്ക് തന്നെ ആരംഭിക്കും. 'പത്തു തല'യുടെ യുഎസ്എ പ്രീമിയര്‍ മാര്‍ച്ച് 29 ന് വൈകുന്നേരം 6:30 ന് ആരംഭിക്കും.
 
രണ്ട് മണിക്കൂര്‍ 32 മിനിറ്റാണ് ചിത്രത്തിന്റെ റണ്‍ടൈം. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
 
എ ആര്‍ റഹ്‌മാന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍