ചിമ്പു- കമൽ ചിത്രം രജനീകാന്തിനായി ഒരുക്കിയത്, വമ്പൻ പ്രഖ്യാപനത്തിൽ ഞെട്ടി തമിഴ് സിനിമാലോകം

ശനി, 11 മാര്‍ച്ച് 2023 (10:53 IST)
തമിഴകത്ത് ഏറെ ആരാധകരുണ്ടെങ്കിലും ഏറെ കാലമായി വലിയ വിജയങ്ങൾ ഒന്നും തന്നെ ചിലമ്പരസൻ എന്ന ചിമ്പുവിൻ്റെ പേരിലുണ്ടായിരുന്നില്ല. ഇടക്കാലത്ത് പലപ്പോഴും വിവാദങ്ങളുടെ ഭാഗമായിരുന്ന താരം ശരീരഭാരം നിയന്ത്രിക്കാത്തതിനെ തുടർന്ന് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ബോക്സോഫീസിലും അഭിനേതാവെന്ന രീതിയിലും ഉയർന്ന വിമർശനങ്ങൾക്ക് ചിമ്പു മറുപടി പറഞ്ഞ വർഷമായിരുന്നു കഴിഞ്ഞുപോയത്.
 
മാനാട് എന്ന സിനിമയിലൂടെ തിരികെയെത്തിയ താരം നിരവധി ചിത്രങ്ങളുമായി തിരക്കിലാണ്. ഇതിനിടയാണ് ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ട് ചിമ്പുവിൻ്റെ 48ആം ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. വിക്രം എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം കമൽഹാസനാണ് ചിത്രം നിർമിക്കുന്നത്. കണ്ണും കണ്ണും കൊള്ളൈയടിത്താൽ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ദേസിംഗ് പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
കടുത്ത രജനീകാന്ത് ആരാധകനായ ദേസിംഗ് പെരിയസ്വാമി രജനീകാന്തിനെ നായകനാക്കി എഴുതിയ സ്ക്രിപ്റ്റാണ് ചിമ്പു സിനിമയാകുന്നത് എന്നാണ് റിപ്പോർട്ട്. കഥ ഇഷ്ടപ്പെട്ടെങ്കിലും തൻ്റെ ഈ പ്രായത്തിൽ സിനിമ ചെയ്യാനാകില്ലെന്ന് രജനി പറഞ്ഞതിനെ തുടർന്നാണ് സിനിമ ചിമ്പുവിലേക്ക് എത്തിയത്. 2024ലാകും ചിത്രത്തിൻ്റെ റിലീസ്. ചിമ്പുവിന് പുറമെ ശിവകാർത്തികേയൻ ചിത്രവും ഒരു വിക്രം ചിത്രവും കമൽ ഹാസൻ നിർമിക്കുന്നുണ്ട്.ഇതിൻ്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍