ഡിജിറ്റല്‍ അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയി,വിക്രം- പാ രഞ്ജിത്ത് ചിത്രം, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 12 നവം‌ബര്‍ 2022 (15:06 IST)
വിക്രം- പാ രഞ്ജിത്ത് ചിത്രമാണ് തങ്കലാന്‍. നടന്റെ 61-ാമത്തെ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പാര്‍വതി തിരുവോത്ത് മാളവിക മോഹനനും ആണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 
 
 ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയെന്ന് റിപ്പോര്‍ട്ടുകള്‍.
  പോസ്റ്റ്-തിയറ്റര്‍ ഡിജിറ്റല്‍ അവകാശം 35 കോടി രൂപയ്ക്ക് വിറ്റു എന്നാണ് വിവരം.
 
തിരക്കഥയുടെ ജോലികള്‍ക്ക് മാത്രം സംവിധായകന്‍ നാലുവര്‍ഷത്തോളം സമയമെടുത്തു. 2023 പകുതിയോടെ തിയേറ്ററുകളില്‍ ചിത്രം എത്തും.
 
ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article