ടൈം ലൂപ്പോ മിസ്റ്ററി ത്രില്ലറോ ? പമ്പരവുമായി ഷൈന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 11 ജൂലൈ 2023 (09:12 IST)
ഷൈന്‍ ടോം ചാക്കോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് പമ്പരം. ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി.ടൈം ലൂപ്പോ മിസ്റ്ററി ത്രില്ലറോ സൈക്കോ ത്രില്ലറോ ആയിരിക്കും സിനിമയെന്ന സൂചന പോസ്റ്റര്‍ നല്‍കുന്നു.
സിധിന്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. തോമസ് കോക്കാട്, ആന്റണി ബിനോയ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
സതീഷ് സൂര്യ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ആദ്യത്തെ മലയാള ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് പമ്പരത്തിന്.സൂരറൈ പോട്ര്, വിസിത്തരന്‍ തുടങ്ങി ഹിന്ദി, തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിലുള്ള സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിബ്രാനാണ് സംഗീത സംവിധായകന്‍.സുധര്‍ശന്‍ ശ്രീനിവാസനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article