ദിലീപിന്റെ ചതി; നടി ഇക്കാര്യം മഞ്ജുവിനേയും സംയുക്തയേയും അറിയിച്ചു, ‘ദിലീപേട്ടൻ അങ്ങനെ ചെയ്യില്ലെന്ന് ‘ നടിമാർ !

Webdunia
ബുധന്‍, 29 മെയ് 2019 (11:28 IST)
നടൻ ദിലീപിനെതിരെ നിരന്തരമായി ആരോപണങ്ങൾ ഉന്നയിച്ച് ലൈം ലൈറ്റിൽ നിൽക്കുന്നയാളാണ് പല്ലിശേരി. ദിലീപിനും കാവ്യ മാധവനും എതിരെ നിരവധി വെളിപ്പെടുത്തലാണ് പല്ലിശേരി ഉന്നയിച്ചത്. ഇപ്പോഴിതാ, കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ സ്നേഹം നടി ചതിച്ച് സിനിമ മേഖലയിൽ നിന്നു തന്നെ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചിരുന്നുവെന്ന് പല്ലിശേരി ഒരു മാധ്യമത്തോട് വെളിപ്പെടുത്തുന്നു.
 
തന്റെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം ഈ നടിയാണെന്ന തിരിച്ചറിവിലാണ് ദിലീപ് ഇവരെ ഇല്ലാതാക്കാൻ ശ്രമിച്ചത്. ഇതിന്റെ ഫലമായി തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ നിന്നും നടിക്ക് വരുന്ന അവസരങ്ങളെല്ലാം തന്നെ ദിലീപ് മുടക്കികൊണ്ടിരുന്നു. 
 
ദിലീപ് ആണ് എല്ലാത്തിനും പിന്നിലെന്ന് അറിഞ്ഞ നടി ഇക്കാര്യം ദിലീപുമായി സംസാരിക്കാൻ തന്നെ തീരുമാനിച്ചു. എന്നാല്‍ അതിന് മുന്നേ, പ്രമുഖ നടി ഈ വിഷയം അടുത്ത സുഹൃതുകള്‍ ആയ മഞ്ജു വാര്യരോടും സംയുക്ത വര്‍മയോടും ഷെയര്‍ ചെയ്തു. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഒരാളെ ഇല്ലാതാക്കാൻ നോക്കുന്ന ആളല്ല ദിലീപ് എന്നായിരുന്നു മഞ്ജുവും സംയുക്തയും ഈ നടിയോട് പറഞ്ഞത്.  
 
എങ്കിലും ദിലീപിന്റെ കുടുംബ ജീവിതത്തില്‍ വിള്ളല്‍ വീഴ്ത്തിയ നടിക്ക് എതിരെ ദിലീപ് തിരിയില്ലേ എന്നുള്ള സംശയം മഞ്ജുവിനും സംയുക്തക്കും ഉണ്ടായിരുന്നത് കൊണ്ട് അവര്‍ തന്നെ ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാര്‍ എടുത്തു. ഒടുവിൽ നടിയുടെ സംശയങ്ങൾ സത്യമായിരുന്നുവെന്ന് അവർ കണ്ടെത്തി. പക്ഷേ, മയത്തിലാണ് ഇക്കാര്യം ഇവർ നടിയെ അറിയിച്ചത്.
 
തുടര്‍ന്ന്, ദിലീപിനെ നേരിട്ട് കാണാന്‍ തന്നെ നടി തീരുമാനിക്കുകയും ദിലീപിനോട് ഈ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ വളര്‍ത്തി വലുതാക്കിയ ഒരു താരത്തെ താന്‍ തന്നെ ഇല്ലാതെ ആകുമോ എന്നായിരുന്നു ദിലീപ് ചോദിച്ചത്. പക്ഷേ, ദിലീപ് ആണ് എല്ലാത്തിനും പിന്നിലെന്ന് മനസിലാക്കിയതോടെ ദിലീപിന് എതിരെ പരാതി നൽകാൻ നടി തയ്യാറാവുകയായിരുന്നു. ഇത് ദിലീപ് അറിയുകയും ദിലീപ് ഫാന്‍സ് ഭാരവാഹികള്‍ നടിയെ വിളിക്കുകയും മോശമായ രീതിയില്‍ ആക്രമിക്കുന്ന ഭാഷതന്നെ ഉപയോഗിക്കുകയും ആയിരുന്നുവെന്ന് പല്ലിശേരി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article