പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ പത്മാവതി സിനിമയെയും ദീപിക പദുക്കോണിനെയും പിന്തുണച്ച് ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായി ഈ വിഷയത്തെ പറ്റിയുള്ള ചോദ്യത്തിന് ശില്‍പ്പാ ഷെട്ടിയുടെ മറുപടി മറ്റൊന്നായിരുന്നു. പത്മാവതി വിവാദത്തിലുള്ള ശില്‍പ്പാ ഷെട്ടിയുടെ നിലപാടിനെക്കുറിച്ച ചോദിച്ചപ്പോള്‍ കൈയ്യിലിരുന്ന മൈക്ക് ഉപയോഗിച്ച് അടിക്കുമെന്നായിരുന്നു മറുപടിവന്നത്.
രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ പശ്ചാത്തലം. ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാല്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് ‘പത്മാവതി’ എന്ന ചിത്രത്തിന്റെ പ്രമേയം.
എന്നാല്‍ റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് ബന്‍സാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്നും അത് ചരിത്രത്തെ വളച്ചോടിക്കലാണെന്നും കാണിച്ച് കര്‍ണി സേന പോലുള്ള സംഘനകള്‍ രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകനും നായികയ്ക്കും നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രതിഷേധം ശക്തമായതോടെയാണ് സിനിമയുടെ റിലീസ് നീട്ടിവച്ചത്.