ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ്സ് നിറയെ: നസ്രിയയെ കുറിച്ച് പൃഥ്വി

ശനി, 9 ഡിസം‌ബര്‍ 2017 (12:43 IST)
നസ്രിയ തനിക്ക് കുഞ്ഞനുജത്തിയാണെന്ന് പൃഥ്വിരാജ്. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലാണ് പൃഥ്വിയ്ക്കൊപ്പം നസ്രിയ അഭിനയിക്കുന്നത്. നസ്രിയയെ പരിചയപ്പെട്ടതുമുതൽ ഇത്പോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ്സ് നിറയെ എന്ന് പൃഥ്വി മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 
 
പാർവതിയും പൃഥ്വിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ബാംഗ്ലൂർ ഡെയ്സിനു ശേഷം നസ്രിയയും പാർവതിയും അഞ്ജലി മേനോനും ഒന്നിക്കുന്ന ചിത്രമാണ് മൈസ്റ്റോറി. വളരെ പ്രത്യേകതയുള്ള സിനിമയാണ് മൈസ്റ്റോറിയെന്ന് പൃഥ്വി പറയുന്നു.
 
'എനിക്ക് ഒരുപാട് മനസ്സിലാക്കാൻ കഴിയുന്ന സംവിധായികയാണ് അഞ്ജലി മേനോൻ. അവർക്ക് എന്നേയും. പാർവതി എന്റെ നല്ലൊരു സുഹൃത്ത് കൂടിയാണ്. ഞങ്ങൾ ഒരുപാട് സിനിമകളിൽ ഒന്നിച്ച് പ്രവർത്തിച്ചു' - പൃഥ്വി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍