സാനിറ്ററി നാപ്കിന്‍ വില്‍പ്പനക്കാരനായി സൂപ്പര്‍താരം എത്തുന്നു !

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (14:16 IST)
ബോളിവുഡിന്റെ സൂപ്പര്‍ താരമാണ്  അക്ഷയ് കുമാര്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത്  സ്ത്രീകളുടെ മാസമുറയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന പാഡ്മാന്‍ എന്ന ചിത്രവുമായി അക്ഷയ് കുമാര്‍ എത്തിയതാണ്.  സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാഡ്മാന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. 
 
അക്ഷയ് കുമാറിന്റെ ഭാര്യ എഴുതിയ 'ദ ലജന്റ് ഓഫ് ലക്ഷ്മിപ്രസാദ്' എന്ന പുസ്തകം ആസ്പദമാക്കിയാണ് ആര്‍ ബല്‍കി ദ പാഡ്മാന്‍ എന്ന ചിത്രമൊരുക്കുന്നത്. സ്വന്തം ഗ്രാമത്തിലുള്ള സ്ത്രീകളുടെ മാസമുറ ശുചിത്വവുമായി ബന്ധപ്പെട്ട് കുറഞ്ഞ വിലയില്‍ നാപ്കിനുകള്‍ കൊണ്ടു നടന്നു വില്‍ക്കുന്ന കോയമ്പത്തൂരുകാരനായ അരുണാചല്‍ മുരുകാനന്ദന്‍ എന്നയാളെ കുറിച്ചാണ് ദ ലജന്റ് ഓഫ് ലക്ഷ്മിപ്രസാദ് എന്ന പുസ്തകം. അരുണാചല്‍ മുരുകാനന്ദനെ ലക്ഷ്മികാന്ത് ചൗഹാന്‍ എന്ന കഥാപാത്രമായി അക്ഷയ് കുമാര്‍ അവതരിപ്പിയ്ക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article