വിമർശനങ്ങളെ കാറ്റിൽ പറത്തി 'ഒടിയൻ മാണിക്യൻ' വെളിച്ചത്ത് - വൈറലായി മോഹൻലാലിന്റെ ചിത്രങ്ങൾ

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (12:48 IST)
ഒടിയൻ മാണിക്യന്റെ യൗവ്വനത്തിനായി തടി കുറച്ച് ചെറുപ്പമായ മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ലുക്ക് പുറത്ത് വന്നതോടെ അഭ്യൂഹങ്ങളും അട്ടഹാസങ്ങളും സോഷ്യൽ മീഡിയകളിൽ പൊട്ടിമുളച്ചിരുന്നു. ആക്ഷേഹിക്കുന്നവർക്ക് ചുട്ടമറുപടിയുമായി മോഹൻലാൽ പകൽ വെളിച്ചത്ത് പ്രത്യക്ഷപ്പെട്ടിരിയ്ക്കുകയാണ്. അതും ഒടിയൻ ലുക്കിൽ.
 
ഇടപ്പള്ളിയിലെ മൈ ജിയുടെ ഷോറൂം ഉദ്ഘാടനത്തിനാണ് പുതിയ ലുക്കിൽ മോഹൻലാൽ എത്തിയത്. രാവിലെ 10.30നാണ് ഉദ്ഘാടനം നടന്നത്. യൗവ്വന യുക്തനായ ഒടിയനെ കാണാൻ നിരവധി ആരാധകരാണ് ഇടപ്പള്ളിയിലേക്കെത്തിയത്.
 
ഒടിയന്റെ ലുക്ക് ഗ്രാഫിക്സ് എഫക്ട് ആണെന്നും അത് മോഹൻലാൽ അല്ലെന്നും തരത്തിലും പ്രചരണങ്ങൾ നടന്നിരുന്നു. എന്നാൽ, താരം പകൽ വെളിച്ചത്ത് പൊതുപരിപാടിയിൽ പങ്കെടുത്തതോടെ ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വിരാമമാകുമെന്നാണ് കരുതുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article