മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ ഇപ്പോഴും തിയേറ്ററുകളിൽ മികച്ച രീതിയിൽ തന്നെ പ്രദർശനം തുടരുകയാണ്. ഇപ്പോഴും സിനിമ റെക്കോര്‍ഡ് കളക്ഷനിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണംവാരി പടമായി മാറിയിരിക്കുകയാണ് അബ്രഹാമിന്റെ സന്തതികൾ.
അബ്രഹാമിന്റെ സന്തതികളുടെ ഓളം അവസാനിക്കുന്നതിന് മുന്നേ തന്നെ മറ്റൊരു മമ്മൂട്ടി ചിത്രവും റിലീസിനെത്തുകയാണ്. ഒരു കുട്ടനാടൻ ബ്ലോഗ്. ഇത്തവണത്തെ ഓണം ലക്ഷ്യമാക്കിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മമ്മൂട്ടിയുടെ കിടിലൻ ലുക്കും ടീസറും പുറത്തിറങ്ങിയതോടെ ഓണം മമ്മൂട്ടി കൊണ്ടുപോകുമെന്നാണ് ആരാധകർ പറയുന്നത്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. മമ്മൂട്ടിയെ നായകനായി അഭിനയിക്കുന്ന സിനിമ കുട്ടനാടിനെ ആസ്പദമാക്കിയാണ് നിര്‍മ്മിക്കുന്നത്.
ഹരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഷംന കാസിം, റായ് ലക്ഷ്മി, അനു സിത്താര എന്നിവരാണ് ചിത്രത്തിലെ നായിക.