ഈയടുത്ത കാലത്ത് മലയാളികളെ ഞെട്ടിച്ച വില്ലന്‍; കുട്ടിക്കാല ചിത്രം കണ്ടപ്പോള്‍ ആളെ മനസിലായോ?

Webdunia
വെള്ളി, 28 മെയ് 2021 (15:46 IST)
ഈ വര്‍ഷം തിയറ്ററുകളിലും ഒ.ടി.ടി.യിലും മികച്ച അഭിപ്രായം നേടിയ സിനിമയാണ് തരൂണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ. സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. ഓപ്പറേഷന്‍ ജാവയിലെ വില്ലന്‍ ശരത് തേനുമൂലയുടെ കുട്ടിക്കാല ചിത്രമാണ് ഇത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ശരത് ഓപ്പറേഷന്‍ ജാവയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇയാള്‍ മലയാളി തന്നെയാണോ എന്ന് സിനിമ കണ്ട പലര്‍ക്കും സംശയമുണ്ടായിരുന്നു. ശരത് നല്ല ഒന്നാന്തരം മലയാളിയാണ്, കലാകാരനാണ്. രൂപം കൊണ്ട് സ്‌കൂള്‍ പഠനകാലത്ത് ചിലരൊക്കെ 'സായിപ്പ്' എന്ന് വിളിച്ചു പരിഹസിച്ചിരുന്നെങ്കിലും ഇപ്പോള്‍ നാട്ടുകാര്‍ക്ക് അഭിമാനമാണ് ശരത്.


അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം നില്‍ക്കുന്ന ശരത്തിന്റെ ചിത്രമാണിത്. അച്ഛനും അമ്മയ്ക്കും നടുവിലായി കണ്ണടയുംവച്ച് നില്‍ക്കുന്ന കൊച്ചുമിടുക്കനാണ് ഇപ്പോഴത്തെ ശരത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article