സിനിമ ഏതെന്ന് പിടികിട്ടിയോ ? ഇന്നേക്ക് ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ചിത്രം !

കെ ആര്‍ അനൂപ്
വെള്ളി, 1 ഏപ്രില്‍ 2022 (17:10 IST)
ഇന്നേക്ക് ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സിനിമ. ആദ്യമായി ഷറഫുദ്ദീനും പാര്‍വതിയും ഒന്നിച്ചു.72 വയസ്സുകാരനായായ ബിജുമേനോന്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നുകാണില്ല. സനു ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം ലോക്ക് ഡൗണിനെ തുടര്‍ന്നാണ് തിയേറ്ററുകളില്‍ നിന്ന് പിന്‍വാങ്ങിയത്.ആര്‍ക്കറിയാം' ആറോളം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ ഒരേദിവസം പ്രേക്ഷകരിലേക്കെത്തിയ ചിത്രമായിരുന്നു. ആമസോണ്‍ പ്രൈം, നീസ്ട്രീം, റൂട്ട്സ് തുടങ്ങിയ പരിചിത ഒടിടി പ്ലാറ്റ്ഫോമുകളിലും ചിത്രം റിലീസ് ചെയ്തത്. ഒരു മലയാള ചിത്രം ഇതാദ്യമായാണ് ഇത്രയധികം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ ഒരു ദിവസം തന്നെ പ്രേക്ഷകരിലേക്കെത്തുന്നത്.
 
പാര്‍വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛന്‍ വേഷമാണ് ബിജു മേനോന്‍ ചെയ്തത്. ജി ശ്രീനിവാസ് റെഡ്ഡി ഛായാഗ്രഹണവും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു.നേഹ നായര്‍-യക്‌സാന്‍ ഗാരി പെരേര ജോഡിയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ആഷിക് അബുവും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article