അജിത്ത് കുമാര്‍ ഇഷ്ടങ്ങള്‍ക്കൊപ്പമുളള യാത്രയിലാണ്.ബൈക്ക് റൈഡിനോടും യാത്രകളോടുമൊക്കെയാണ് താരത്തിന് പ്രിയം.ഒപ്പം ഒരു സംഘവുമുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
സഹയാത്രികര്‍ക്ക് ചില ടിപ്‌സ് നല്‍കുന്നുണ്ട് അജിത്ത്.വീഡിയോ അജിത്ത് കുമാറിന്റെ മാനേജരായ സുരേഷ് ചന്ദ്ര ഷെയര്‍ ചെയ്തു.74 ലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോകണ്ടു.17,000 ല്‍ അധികം ലൈക്കുകളും 6000 ല്‍ അധികം ഷെയറുകളും വീഡിയോയ്ക്ക് ലഭിച്ചു. വിടാ മുയര്‍ച്ചിയില്‍ അജിത്തിനൊപ്പം അഭിനയിക്കുന്ന ആരവും യാത്രയ്ക്ക് എത്തിയിട്ടുണ്ട്.