ഒടിയന്റെ കഥ മോഹൻലാലിന് വേണ്ടി മാത്രം ആവിഷ്‌ക്കരിച്ചതെന്ന് തിരക്കഥാകൃത്ത് ഹരികൃഷ്‌ണൻ. മാധ്യമപ്രവർത്തകരുമായി പ്രസ്ക്ലബ്ബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹരികൃഷ്ണൻ.
'ആറോ ഏഴോ മിനിറ്റ് ദൈർഘ്യമുള്ള ഇൻട്രോ സീനായിരുന്നു ആദ്യം എഴുതിയത്. ഒടിയൻ എന്ന ചിത്രത്തിലേക്കുള്ള വാതിലായിരുന്നു അത്. അതു വായിച്ചയുടനെ മോഹൻലാൽ സിനിമയ്ക്കു സമ്മതം മൂളുകയും ചെയ്‌തു.
പ്രേക്ഷകരുടെ ഇഷ്‌ടം മനസ്സിൽക്കണ്ട് മോഹൻലാലിനെ ആ ഒരു രീതിയിൽ ഒടിയനാക്കുകയായിരുന്നു. പ്രതീക്ഷകൾക്കപ്പുറമായിരുന്നു ഒടിയനിലെ മോഹൻലാലിന്റെ അഭിനയം. തിരക്കഥാക്കൃത്ത് എന്ന നിലയിൽ സംതൃപ്തനാണ് താൻ.
ലാലിന്റെ അഭിനയത്തൊടോപ്പം ശ്രീകുമാർ മേനോൻ എന്ന സംവിധായകന്റെ മികവും പീറ്റർ ഹെയ്ൻ ഒരുക്കിയ ആക്ഷൻ രംഗങ്ങളും ഷാജി കുമാറിന്റെ ഛായാഗ്രഹണവും ഒടിയനെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുകയാണ്'- ഹരികൃഷ്‌ണൻ പറഞ്ഞു.