ഇത്തവണ മമ്മൂട്ടിയും മോഹൻലാലും നേർക്കുനേർ?- ശ്രീകുമാർ മോനോന്റെ പ്രവചനം ഫലിക്കുമോ?

ബുധന്‍, 28 നവം‌ബര്‍ 2018 (10:28 IST)
മമ്മൂട്ടിയും മോഹൻലാലും എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. അതുപോലെ തന്നെ ഇത്തവണത്തെ ദേശീയ അവാർഡിനായി മമ്മൂട്ടിയും മോഹൻലാലും നേർക്കുനേരാണ് എത്തുന്നത്. ഇതിന് മുമ്പും ഇവർക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണത്തേത് കുറച്ച് സ്‌പെഷ്യൽ ആണ്.
 
മമ്മൂട്ടിയുടെ പേരൻപ് പ്രതീക്ഷ നൽകുമ്പോൾ മോഹൻലാലിൽ നിന്ന് ഒടിയനാണ് ഈ അവാർഡിലേക്ക് നീങ്ങുന്നത്. പേരൻപിലെ മമ്മൂട്ടിയുടെ മികച്ച പ്രകടനത്തിന് ദേശീയ അവാർഡ് ലഭിക്കുമെന്ന് ചിത്രം കണ്ട പ്രമുഖ സംവിധായകർ ഉൾപ്പെടെയുള്ളവർ പറയുന്നത്.
 
അതേസമയം, ഒടിയനിലെ അഭിനയത്തിന് മോഹൻലാലിന് ഈ വർഷത്തെ എല്ലാ അവാർഡുകളും ലഭിക്കുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. എന്നാൽ ഇരുവരും നേർക്കുനേർ കൊമ്പുകോർക്കുമ്പോൾ അവർഡ് ആർക്ക് ലഭിച്ചാലും മലയാള സിനിമാ ലോകത്തിന് അത് അഭിമാന നിമിഷം തന്നെയായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍