ഇത്തവണ രണ്ടും കല്‍പ്പിച്ച്! ഹിറ്റടിക്കാന്‍ മോളിവുഡ് മാത്രമല്ല ബോളിവുഡും,'ശെയ്ത്താന്‍' ആദ്യദിനം നേടിയത്

കെ ആര്‍ അനൂപ്
ശനി, 9 മാര്‍ച്ച് 2024 (13:18 IST)
അജയ് ദേവ്ഗണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ശെയ്ത്താന്‍. സിനിമയ്ക്ക് ലഭിച്ച ആദ്യ പ്രതികരണങ്ങള്‍ വലിയ വിജയത്തിലേക്കുള്ള സൂചന നല്‍കുന്നു. വേറിട്ട ഒരു സിനിമ തന്നെയാണ് ഇതെന്നാണ് പ്രേക്ഷക അഭിപ്രായം. റിലീസ് ദിവസം തന്നെ 14 കോടി രൂപയില്‍ അധികം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മാധവനും ജ്യോതികയും ഈ ഹൊറര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. അജയ് ദേവ്ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‌ലാണ്. 
 
അജയ് ദേവ്ഗണ്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഭോലാ. ചിത്രം വന്‍ വിജയമായി മാറിയിരുന്നു.ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article