'യഥാർത്ഥ പുരുഷൻ ഹീറോ ആണെങ്കിൽ നിങ്ങൾ 'ഷീറോ' ആണ്': 'ഞാൻ മേരിക്കുട്ടി'യുടെ സക്‌സസ് ടീസർ

Webdunia
ശനി, 23 ജൂണ്‍ 2018 (17:46 IST)
നമ്മുടെ ചുറ്റുപാടിലെ ജീവിതങ്ങളുടെ നേർപ്പകർപ്പ് പ്രേക്ഷകർക്ക് സമ്മാനിച്ച ചിത്രമാണ് ഞാൻ മേരിക്കുട്ടി. ജയസൂര്യ നായകനായി രഞ്ജിത് ശങ്കർ സംവിധാനം ചെയ്‌ത ചിത്രം ആരാധകർ ഏറ്റെടുത്തിരിയിരിക്കുകയാണ്.
 
ചിത്രത്തിന്റെ സന്തോഷം അണിയറപ്രവർത്തകർ പങ്കുവെച്ചത് ചിത്രത്തിന്റെ സക്‌സസ് ടീസർ പുറത്തിറക്കിക്കൊണ്ടാണ്. ട്രാൻസ്‌ജെന്ററുകളുടെ ഒറ്റപ്പെടലിന്റേയും അതിജീവനത്തിന്റേയും കഥയാണ് ചിത്രം പ്രേക്ഷകരോട് പറഞ്ഞത്.
 
ചിത്രം കണ്ട് വളരെ മികച്ച അഭിപ്രായങ്ങളാണ് എല്ലാവരും പങ്കുവെച്ചത്. ജുവൽ മേരി, ജോജു ജോർജ്, അജു വർഗീസ്, ഇന്നസെന്റ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article