പ്രേക്ഷകർ ഒന്നടങ്കം ഏറ്റുവാങ്ങിയ ചിത്രമാണ് ബാംഗ്ലൂർ ഡെയ്‌സ്. പാർവതിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു അത്. പാർവതി-അഞ്ജലി കൂട്ടുകെട്ടിൽ ബാംഗ്ലൂർ ഡെയ്‌സ് പിറന്നതിന് ശേഷം അവർ രണ്ടുപേരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'കൂടെ'. ചിത്രത്തിൽ പൃഥ്വിരാജ്, നസ്‌രിയ തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഞ്ജലിയുടെ ആദ്യ ചിത്രമായ മഞ്ചാടിക്കുരുവിന് ശേഷം ഞാൻ അവരെ പിന്തുടരാറുണ്ടായിരുന്നെന്ന് പറയുകയാണ് പാർവതി. അങ്ങനെ പിന്തുടർന്നാണ് ബാംഗ്ലൂർ ഡെയ്‌സിലെ സാറയാകാൻ കഴിഞ്ഞത്. 'കൂടെ'യിൽ അഞ്ജലിയുടെ സഹസംവിധായകയായി പ്രവർത്തിക്കണമെന്നുണ്ടായിരുന്നു. വന്ന് അഭിനയിച്ച് പോയാൽ മതിയെന്ന് അഞ്ജലി പറയുകയായിരുന്നുവെന്നും പാർവതി പറയുന്നു.
എനിക്ക് ചിത്രത്തിന്റെ തിരക്കഥ ചോദിക്കാൻ തന്നെ തോന്നിയില്ല. എന്റെ ഭാഗം എന്താണെന്ന് പറഞ്ഞാൽ മതി ഞാൻ അത് ചെയ്‌തോളാം. എനിക്കറിയാം പ്രോസസ്സിന്റെ ഇടയിൽ ഞാൻ ഒരുപാട് പഠിക്കുമെന്ന്. അതുകൊണ്ടുതന്നെയാണ് എനിക്ക് തിരക്കഥ ചോദിക്കാൻ തോന്നാതിരുന്നത്.