ദിലീപ് പുറത്തുതന്നെ; മോഹന്‍‌ലാല്‍ താരസംഘടനയുടെ പ്രസിഡന്റാകും - ഇന്നസെന്റ്

തിങ്കള്‍, 18 ജൂണ്‍ 2018 (17:42 IST)
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് മോഹന്‍‌ലാല്‍ എത്തുമെന്ന് നിലവിലെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്.

അമ്മയുടെ അടുത്ത പ്രസിഡന്റായി മോഹന്‍‌ലാല്‍ എത്തും. ഈ മാസം 24ന് ചേരുന്ന യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാലാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയുന്നത്. നിയോജകമണ്ഡലത്തിലെ കാര്യങ്ങളും സംഘടനയുടെ കാര്യങ്ങളും ഒരുമിച്ചു കൊണ്ടു പോകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും
ഇന്നസെന്റ് പറഞ്ഞു.

കഴിഞ്ഞ നാല് ടേമുകളിലും അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ സ്നേഹപൂർവമായ സമ്മർദ്ദങ്ങളുടെ പുറത്ത് സ്ഥാനത്ത് തുടരുകയായിരുന്നുവെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് അമ്മയില്‍ ചര്‍ച്ച നടന്നില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. അടുത്ത തവണയും എംപി സ്ഥാനത്തേക്ക് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍