ചിത്രത്തിലെ കഥാപാത്രങ്ങൾ അഭിനയിക്കുന്നതിന് പകരം ജീവിക്കുമ്പോൾ അവരുടെ കഥാപാത്രങ്ങളിലും നിരവധി മാറ്റങ്ങൾ വരും. സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കുമ്പോൾ അവരുടേതായ ചില രീതികളും അവർ ചിത്രങ്ങളിൽ ചേർക്കും. അത് പ്രേക്ഷകർ ഏറ്റെടുത്താൽ പിന്നെ അതിലായിരിക്കും പിന്നെ നടൻ അല്ലെങ്കിൽ നടി അറിയപ്പെടുക.
മോഹൻലാലിൻറെ തോളുചരിച്ചുള്ള നടപ്പും, മമ്മൂട്ടിയുടെ സ്റ്റൈലും ഒക്കെ ഇതിനുദാഹരണമാണ്. ഇപ്പോൾ സിനിമ പ്രേമികൾ കണ്ടെത്തിയിരിക്കുന്നത് നിവിൻ പോളിയുടെ സ്‌റ്റൈൽ ആണ്. നിവിന്റെ ഷർട്ടിന് കുത്തിപ്പിടിച്ചുള്ള ഭിത്തിയിൽ ചേർത്തുനിർത്തൽ.
യുവ താരങ്ങളിൽ പ്രമുഖനായ നിവിൻ പോളിയുടെ സ്‌റ്റൈൽ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. തട്ടത്തിൻ മറയത്ത്, പ്രേമം, ആക്ഷൻ ഹീറോ ബിജു, ലൗ ആക്ഷൻ ഡ്രാമ തുടങ്ങി മിഖായേലിലും നിവിൻ പോളി കുത്തിന് പിടിക്കുന്നുണ്ട്. ഇത് നിവിന്റെ ട്രേഡ് മാർക്കായി മാറുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.