ഒരുപാട് സിനിമകളിൽ അച്ചായൻ ആയിട്ട് മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമയിലെ അച്ചായൻ മമ്മൂട്ടി അല്ല. മമ്മൂട്ടിയെ പ്രായഭേദമന്യേ എല്ലാവരും വിളിക്കുന്നത് ഇക്ക എന്നാണ്. മോഹൻലാലിനെ ഏട്ടൻ എന്നും. അപ്പോൾ മലയാളത്തിലെ അച്ചായൻ ആര്?.
നിവിന്‍ പോളിയെയാണ് അച്ചായന്‍ എന്ന് വിളിയ്ക്കുന്നത്. സമീപകാലത്താണ് നിവിനെ അച്ചായന്‍ എന്ന് അഭിസംബോധന ചെയ്ത് ആരാധകര്‍ ഫഌക്‌സടിയ്ക്കാന്‍ തുടങ്ങിയത്. താരത്തോടുള്ള കടുത്ത ആരാധന കാരണവും ഒരു സ്നേഹ പ്രകടനത്തിന്റെ ഭാഗവുമായിട്ടാണ് താരത്തെ അച്ചായൻ എന്നു വിളിക്കുന്നത്.
നിവിന് മാത്രമല്ല ദുൽഖർ സൽമാനും ചെല്ലപ്പേരുണ്ട്. മമ്മൂട്ടി ഇക്ക ആയതുകൊണ്ട് ഇക്കയുടെ മകന്‍ കുഞ്ഞിക്കയായി (മമ്മൂട്ടിയുടെ മകൻ ദുൽഖർ) . ആരാധകര്‍ക്കിടയില്‍ ദുല്‍ഖര്‍ സല്‍മാന്‍ കുഞ്ഞിക്കയാണ്. ഡിക്യു എന്നൊരു ചെല്ലപ്പേരും ദുല്‍ഖറിനുണ്ട്.