പതിനാറാം വയസ്സിലെ ലൈംഗിക ജീവിതം; പരിഹാസം ഏറ്റത് തുറന്ന് പറഞ്ഞ് പ്രിയങ്കയുടെ ഭര്‍ത്താവ്

ചൊവ്വ, 11 ജൂണ്‍ 2019 (11:48 IST)
കൗമാരകാലത്ത് പ്രേമത്തെയും ലൈംഗികതയെയും സംബന്ധിച്ചുണ്ടായ ധാരണകള്‍ കാരണം ഏറ്റുവാങ്ങിയ പരിഹാസങ്ങള്‍ വെളിപ്പെടുത്തി നിക് ജോനാസ്. ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അനുഭവം നിക് വെളിപ്പെടുത്തിയത്.
 
പ്യൂരിറ്റി റിങ് ധരിക്കുക എന്നത് അമേരിക്കയിലെ ക്രൈസ്തവ സമൂഹത്തിനിടയില്‍ പ്രചാരത്തിലുള്ള ഒരു രീതിയാണ്. ചാരിത്ര്യത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപിടിക്കുന്നു എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പതിനാറാം വയസിലെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കാലത്ത്, പ്യൂരിറ്റി റിങ് ധരിച്ചാണ് ഞങ്ങള്‍ അക്കാലത്ത് നടന്നിരുന്നത് എന്ന് നിക് പറയുന്നു.
 
അക്കാലത്ത് എനിക്കു പ്രണയമൊക്കെ തോന്നിയിരുന്നു. പക്ഷേ, ലൈംഗികതയുടെ പ്രാധാന്യം എന്താണെന്നൊന്നും ആ ചെറുപ്രായത്തില്‍ അറിഞ്ഞിരുന്നില്ല. പാശ്ചാത്യ സംസ്‌കാര പ്രകാരം പതിനാറു വയസ്സു മുതല്‍ തന്നെ മിക്കവരും പ്രണയത്തോടൊപ്പം ലൈംഗികതയും ആസ്വദിച്ചു തുടങ്ങും.
 
എന്നാൽ‍, ഞങ്ങള്‍ മൂന്നു പേരും അങ്ങനെയായിരുന്നില്ല. റിംഗ് ധരിച്ചതിനാല്‍ തന്നെ തന്നെയും സഹോദരനെയും ഏറെ പരിഹസിച്ചിരുന്നു. പതിനാറാം വയസ്സില്‍ അത്തരത്തിലുള്ള വികാരങ്ങളൊക്കെ തോന്നുമോ എന്ന് എനിക്കിപ്പോഴും അറിയില്ല.
 
അക്കാലത്ത് അത്തരം താത്പര്യം തോന്നാത്തതിനെ പരിഹസിക്കാനെന്തിരിക്കുന്നു എന്ന് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല.’ എന്നാല്‍ വലുതായപ്പോള്‍ പ്രണയവും ലൈംഗികതയും എന്താണെന്ന് അറിഞ്ഞതായും അതാണ് തന്റെ ജീവിതത്തെ തന്നെ മാറ്റിയതെന്നും നിക് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍