അച്ഛന്റെ മരണം, സ്വപ്നം സാക്ഷാത്കരിക്കാന്‍ മക്കള്‍, വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും വീണ്ടും ഒന്നിക്കുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 6 മാര്‍ച്ച് 2024 (10:35 IST)
Vishnu Unnikrishnan Bibin George
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും വീണ്ടും ഒന്നിക്കുകയാണ്.സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.രാജാക്കാട്, കള്ളിമാലി ഭദകാളി ക്ഷേത്രസന്നിധിയിലായിരുന്നു ചിത്രീകരണത്തിന് തുടക്കമായത്.
 
രജിത്ത് ആര്‍.എല്‍, ശ്രീജിത്ത് എന്നിവര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം യിവാനി എന്റര്‍ടൈന്‍മെന്റാണ് നിര്‍മ്മിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവര്‍ ഉള്‍പ്പെടുന്ന രംഗം ചിത്രീകരിച്ചു.തെലുങ്ക് നടി പായല്‍ രാധാകൃഷ്ണന്‍ ആണ് ചിത്രത്തിലെ നായിക.
 
അമൈറ (തെലുങ്ക്), അശോകന്‍, ഹരീഷ് കണാരന്‍, ദിനേശ് പ്രഭാകര്‍, ജീമോന്‍ ജോര്‍ജ്, സേതു ലഷ്മി, ഐശ്വര്യാ ബാബു ജീമോള്‍, റിയാസ് നര്‍മ്മ കല, ആര്‍.എസ്. പണിക്കര്‍, ശശിനമ്ബീശന്‍, അഞ്ജനാ അപ്പുക്കുട്ടന്‍, ശ്യാം തൃക്കുന്നപ്പുഴ, ഷിനില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഒരു സ്വപ്നം ബാക്കിയാക്കി സെബാന്‍ മരണത്തിന് കീഴടങ്ങുന്നു. അത് സാക്ഷാത്ക്കരിക്കാന്‍ മക്കളായ ജിജോയും ജിന്റോയും നടത്തുന്ന ശ്രമങ്ങളും അവര്‍ നേരിടുന്ന പ്രതിസന്ധികളും ഒക്കെയാണ് സിനിമ പറയുന്നത്. പ്രണയത്തിനും നര്‍മ്മത്തിനും പ്രാധാന്യം നല്‍കി കൊണ്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ലാലു അലക്‌സ് സെബാന്‍ എന്ന കഥാപാത്രമാവുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജുമാണ് മക്കളായ ജിജോ, ജിന്റോ എന്നിവരെ അവതരിപ്പിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article