കേരളക്കരയില്‍ 'നേര്' തരംഗം, മലയാള നാട്ടില്‍ നിന്ന് മോഹന്‍ലാല്‍ ചിത്രത്തിന് വമ്പന്‍ നേട്ടം

കെ ആര്‍ അനൂപ്
തിങ്കള്‍, 1 ജനുവരി 2024 (16:57 IST)
മോഹന്‍ലാല്‍ നായകനായി എത്തിയ നേര് വന്‍വിജയം നേടിക്കഴിഞ്ഞു. ഞായറാഴ്ച നേര് നേടിയത് 3.12 കോടി രൂപയില്‍ അധികമാണ്. കേരളത്തില്‍ നിന്ന് നേര് 34.16 കോടി രൂപയും ആകെ നേടി എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. എന്തായാലും മോഹന്‍ലാലിന്റെ വമ്പന്‍ ഒരു തിരിച്ചുവരവായിരിക്കുകയാണ് നേര്. 
 
കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നുള്ള നേരിന്റെ കളക്ഷന്‍ 1.50 കോടി രൂപയാണ്.തിരുവനന്തപുരത്ത് മള്‍ട്ടിപ്ലക്‌സുകളില്‍ നേര് 1,04,77,200 കോടി രൂപ നേടിയിരിക്കുന്നു എന്നുമാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ആഭ്യന്തര ബോക്‌സ് ഓഫീസില്‍ നിന്ന് നേര് 3.10 കോടി നേടി എന്നാണ് ആദ്യം ലഭിക്കുന്ന വിവരം. അന്തിമ കണക്ക് പുറത്തു വരുമ്പോള്‍ നാലു കോടിക്ക് പുറത്തുവരും എന്നാണ് കേള്‍ക്കുന്നത്. രണ്ടാം ഞായറാഴ്ചയിലും കുതിപ്പ് തുടരുകയാണ് മോഹന്‍ലാല്‍ ചിത്രം.52.64% ഒക്യൂപെന്‍സിയാണ് ചിത്രത്തിന് ഇന്നലെ ലഭിച്ചത്. ക്രിസ്മസ് ദിനം 3.9 കോടിയാണ് ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍. 9 ദിവസങ്ങള്‍ കൊണ്ട് തന്നെ 50 കോടി കടക്കാന്‍ സിനിമയ്ക്കായി. വിദേശ ഇടങ്ങളിലും മികച്ച പ്രതികരണങ്ങളാണ് നേര് സിനിമയ്ക്ക് ലഭിക്കുന്നത്.
 
മലയാളം സിനിമ ആദ്യമായി അന്‍പത് കോടി ക്ലബ്ബിലെത്തിയത് മോഹന്‍ലാലിന്റെ ദൃശ്യം സിനിമയിലൂടെയാണ്. 2013ല്‍ റിലീസ് ചെയ്ത ചിത്രം 66 കോടിയാണ് അന്ന് നേടിയത്. 2016ല്‍ പുറത്തിറങ്ങിയ ഒപ്പം 52 കോടിയാണ് നേടിയത്. 144 കോടി നേടിയ പുലിമുരുകന്‍ പിന്നീട് എത്തി. 2018 പുറത്തിറങ്ങിയ ഒടിയന്‍ ആകട്ടെ 53 കോടിയും നേടി. തൊട്ടടുത്ത വര്‍ഷം ലൂസിഫര്‍ 128 കോടി നേടി.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article