ഒരു രാത്രിയിൽ ദുബായിൽ കൂടെ കിട്ടുമോ?; അശ്ലീല സംഭാഷണത്തിന് പണികൊടുത്ത് നേഹ

Webdunia
വ്യാഴം, 22 നവം‌ബര്‍ 2018 (12:36 IST)
മമ്മൂട്ടി നായകനായ കസബ, മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നേഹ സക്‌സേന. അശ്ലീല ചുവയോടെ സംഭാഷണം നടത്തിയ യുവാവിന് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് നടി.
 
പിആര്‍ മാനേജരോടാണ് ഗള്‍ഫിലുളള യുവാവ് മോശമായ ഭാഷയില്‍ സംസാരിച്ചത്. ദുബായില്‍ ഒരു രാത്രിയിലേക്ക് താരത്തെ ലഭിക്കുമോ എന്നായിരുന്നു വാട്‌സ് ആപ്പ് ചാറ്റിലൂടെ ഇയാളുടെ ചോദ്യം. യുഎഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണം ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണം എന്ന് നേഹ പറയുന്നു. സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ പറഞ്ഞു.
 
പിന്നീട് തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തതാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടതെന്നും നേഹ വ്യക്തമാക്കി. അങ്ങനെ ഹാക്ക് ചെയ്യപ്പെട്ടതാണെങ്കില്‍ എന്റെ പിആര്‍ മാനേജരുടെ മെസേജ് വന്നപ്പോള്‍ എന്തിന് ആ നമ്പര്‍ ബ്ലോക്ക് ചെയ്‌തെന്നും ഈ സംഭവത്തിനുശേഷം ഒന്നു വിളിച്ച് ക്ഷമാപണം നടത്താനോ അല്ലെങ്കില്‍ മാപ്പ് എഴുതി അയക്കാനോ കൂട്ടാക്കിയില്ലെന്നും നേഹ ചോദിക്കുന്നു. അങ്ങനെയൊന്നും ചെയ്യാത്തതുകൊണ്ടുതന്നെയാണ്  അയാളുടെ വിവരങ്ങള്‍ സഹിതം സമൂഹമാധ്യമത്തിലൂടെ എഴുതിയതെന്നും നേഹ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article