തൃഷ അല്ല നയന്‍താര ! കമല്‍ഹാസന്‍ ചിത്രത്തിലെ നായികയ്ക്ക് 12 കോടി പ്രതിഫലം

കെ ആര്‍ അനൂപ്
വെള്ളി, 27 ഒക്‌ടോബര്‍ 2023 (10:05 IST)
36 വര്‍ഷത്തിന് ശേഷം കമല്‍ഹാസനും മണിരത്നവും വരാനിരിക്കുന്ന പ്രോജക്റ്റിനായി വീണ്ടും ഒന്നിക്കുന്നു.ചിത്രത്തില്‍ തൃഷ നായികയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഇപ്പോഴിതാ പ്ലാനുകളില്‍ ചില
  മാറ്റം വന്നിരിക്കുന്നു.
 
കമല്‍ഹാസന്റെ നായികയായി അഭിനയിക്കാന്‍ നയന്‍താരയുമായി സംവിധായകന്‍ ചര്‍ച്ചയിലാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.
 
 നയന്‍താരയ്ക്ക് 12 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു.KH 234 ടീമിന് നിന്നും ഒരു അപ്ഡേറ്റ് വരുമെന്ന് പ്രതീക്ഷിക്കുന്നു.നേരത്തെ, തൃഷയെ നായികയായി സിനിമയിലേക്ക് ക്ഷണിച്ചപ്പോള്‍ ഇതേ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
 
തൃഷ ആയാലും നയന്‍താര ആയാലും നിര്‍മ്മാതാക്കള്‍ KH 234 എന്ന ചിത്രത്തിലെ നായികയുടെ പ്രതിഫലം 12 കോടി രൂപയാക്കി, ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയായി നായിക മാറും.
 
കമല്‍ ഹാസനുമായുള്ള നയന്‍താരയുടെ ആദ്യ ചിത്രം കൂടിയാണ് ഇത്.
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article